ഇന്ത്യയിലെ കളി അവസാനിപ്പിച്ച് ഈ ക്രിക്കറ്റ് താരം; ഇനി അങ്കം വിദേശത്ത്

siddarth-kaul

ഫാസ്റ്റ് ബോളര്‍ സിദ്ധാര്‍ഥ് കൗള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പാണ് സിദ്ധാര്‍ഥ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഇനി വിദേശ ക്ലബുകളില്‍ കളിക്കും. 2018 ജൂണിനും 2019 ഫെബ്രുവരിക്കും ഇടയില്‍ ടി20യിലും ഏകദിനത്തിലും മൂന്ന് വീതം ആറ് മത്സരങ്ങള്‍ കളിച്ചിരുന്നു ഈ 34-കാരന്‍.

2023- 24 സീസണില്‍, പഞ്ചാബിനെ കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടം നേടാന്‍ കൗള്‍ സഹായിച്ചു. 10 കളികളില്‍ നിന്ന് 16 വിക്കറ്റുമായി ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. 50 ഓവറുള്ള വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (ആറ് കളികളില്‍ 19 വിക്കറ്റ്) നേടിയതും അദ്ദേഹമായിരുന്നു.

Read Also: യാന്‍സന്റെ ലങ്കാദഹനം; 50 പോലും തികയ്ക്കാനാകാതെ സന്ദര്‍ശകര്‍

2024- 25 രഞ്ജി ട്രോഫി സീസണിന്റെ ആദ്യ പകുതിയില്‍ പഞ്ചാബ് ടീമിലുണ്ടായിരുന്നു കൗള്‍. രണ്ട് മത്സരങ്ങളിലും വിക്കറ്റ് നേടാനായില്ല. 17 വര്‍ഷം നീണ്ട കരിയറില്‍ 88 മത്സരങ്ങളില്‍ നിന്ന് 26.77 ശരാശരിയില്‍ 297 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 24.30ന് 199 ലിസ്റ്റ് എ വിക്കറ്റുകളും 22.04ന് ടി20യില്‍ 182-ഉം വിക്കറ്റ് വീഴ്ത്തി.

17 വയസ്സുള്ളപ്പോഴാണ് പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൗള്‍ അരങ്ങേറുന്നത്. ഒരു വര്‍ഷത്തിനു ശേഷം മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അന്ന് ഇന്ത്യ കിരീടം നേടിയിരുന്നു. നട്ടെല്ലിന് പരിക്കേറ്റ് അഞ്ച് വര്‍ഷം കളത്തിന് പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here