ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്‌ടപ്പെടുന്ന സ്ഥിതി; സിദ്ധാർഥ് വരദരാജൻ

ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്‌ടപ്പെടുന്ന സ്ഥിതിയാണെന്ന് ദി വയർ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ സിദ്ധാർഥ് വരദരാജൻ. നരേന്ദ്രമോദിയും കൂട്ടാളികളും ചേർന്ന് മാധ്യമങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണമാണ്‌ ഇതിനുകാരണം. ഭരണഘടന വിഭാവനംചെയ്‌ത എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം (ഡിഎകെഎഫ്) ‘മാധ്യമങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also read:വീട്ടിലുണ്ടാക്കാം മധുരമൂറും വെറൈറ്റി പുഡ്ഡിംഗ്

മുഖ്യധാരാ മാധ്യമങ്ങൾ ഭൂരിഭാ​ഗവും കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഇടമാണ്. ചില മാധ്യമങ്ങൾ പ്രത്യക്ഷമായിത്തന്നെ മതവിദ്വേഷവും വർ​ഗീയവൽക്കരണവും നടത്തുന്നു. ഇതിനെ എതിർത്ത ഒരേയൊരു ചാനലായ എൻഡിടിവിയെ പോലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടിയെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News