സിദ്ധാർഥന്റെ മരണം; ആക്രമിച്ച 19 വിദ്യാർഥികൾക്ക് 3 വർഷത്തെ പഠന വിലക്ക്

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് 3 വർഷത്തെ പഠന വിലക്കേർപ്പെടുത്തി. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം സാധ്യമാകില്ല. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെതാണ് തീരുമാനം.

ALSO READ: നിർമാതാവ് ബാബു അന്തരിച്ചു: മലപ്പുറം ഹാജി മഹാനായ ജോജിയടക്കം മൂന്ന് ജനപ്രിയ സിനിമകൾ നിർമിച്ചിട്ടുണ്ട്

അതേസമയം സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിലായി . മലപ്പുറം സ്വദേശി അമീൻ അക്ബർ അലി കൽപ്പറ്റ കോടതിയിൽ കീഴടങ്ങി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. മറ്റു പ്രതികൾക്കായി ഊർജിതമായി അന്വേഷണം നടക്കുകയാണ്.  ആറു വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്റെ സെക്രട്ടറി അഭിഷേക്.എസ്, ബില്‍ഗേറ്റ് ജോഷ്വാ, ആകാശ് .ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ALSO READ: അന്താരാഷ്ട്ര വനിതാദിനം: തിരുവനന്തപുരത്ത് സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി

കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു. ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍,അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News