സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. അപേക്ഷ ലഭിച്ച അന്നേദിവസം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, ഇത്തരം കാര്യങ്ങള്‍ എവിടെ നടന്നാലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:വ്യാജ പാസ്പോർട്ടുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് ഇരയായി. ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. ശക്തമായ നിയമ നടപടി സ്വീകരിച്ചു. അപേക്ഷ ലഭിച്ച അന്നേദിവസം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് പൊലീസും സര്‍ക്കാരും സ്വീകരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തി 3 പേരെ സസ്‌പെന്‍ഡ് ചെയ്തു. വിശദീകരണത്തിനുശേഷം അവരെ തിരിച്ചെടുത്തു. റാഗിങ്ങിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ALSO READ:വിപണി ഇടപെടലിനായി കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല; ഇത് മറികടക്കാൻ ശക്തമായ നടപടി സ്വീകരിച്ചു: മന്ത്രി ജി ആർ അനിൽ

സിദ്ധാര്‍ത്ഥന് നേരെ റാഗിങ് നടന്നുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. അമ്മയുടെ ആവശ്യപ്രകാരം കേസ് ഉടന്‍ സിബിഐക്ക് കൈമാറി. കുടുംബം ആവശ്യപ്പെട്ടപ്പോള്‍ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം കാര്യങ്ങള്‍ എവിടെ നടന്നാലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News