സിദ്ധാര്‍ത്ഥിന്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്യണമെന്ന പൊതു ഉദ്ദേശം പ്രതികള്‍ക്ക് ഇല്ല. പ്രോസിക്യൂഷന്‍ ഈ കുറ്റം ഒഴിവാക്കിയെന്നും കണ്ടെത്തി. ഇക്കാര്യം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയം എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ALSO READ:ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു

തെളിവ് നശിപ്പിക്കും എന്ന ആക്ഷേപം പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കാരണമല്ല. ജാമ്യത്തിന് കര്‍ശന നിബന്ധന ബാധകമാക്കുന്നത് സിബിഐയുടെ ആശങ്ക പരിഗണിച്ചാണ്. പൊതുബോധം മുന്‍നിര്‍ത്തി പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനാവില്ല. എല്ലാ പ്രതികളും വിദ്യാര്‍ത്ഥികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ല. 19 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ വിധിയിലാണ് സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍. നിരീക്ഷണങ്ങള്‍ വിചാരണയ്ക്ക് ബാധകം അല്ലെന്നും ഹൈക്കോടതി അറിയിച്ചു.

ALSO READ:എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News