സാപ്പിക്ക് ബെര്‍ത്ത്‌ഡേ സര്‍പ്രയ്‌സുമായി സിദ്ദീഖും കുടുംബവും

മകന്‍ സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും. നടനും സിദ്ദീഖിന്റെ മകനുമായ ഷഹീന്‍ സിദ്ദീഖ് ആണ് പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഷഹീന്‍ കുറിച്ചത്. ഷഹീന്റെ ഭാര്യ ഡോ. അമൃതയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ALSO READ”ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്’ : മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍

നിരവധിപ്പേരാണ് സാപ്പിക്ക് ആശംസകളുമായി എത്തുന്നത്. സാപ്പിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചായിരുന്നു ഡോ. അമൃത പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. പിന്നിടങ്ങോട്ട് കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ALSO READവെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

‘ശേഷം മൈക്കില്‍ ഫാത്തിമ’യാണ് ഷഹീന്‍ അവസാനം അഭിനയിച്ച ചിത്രം.കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News