സിദ്ദിഖിന് ഇടക്കാല ആശ്വാസം; ബലാത്സംഗക്കേസിൽ രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Siddique

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്നും ഇടക്കാല ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പീഡന പരാതിയിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബേലി എം ത്രിവേദി , സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി സിദ്ദിഖ് അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിനും അതിജീവിതയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 2016ൽ നടന്ന സംഭവത്തിൽ എട്ടുവർഷത്തിനുശേഷമാണ് പരാതി നൽകിയതെന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. 67 വയസ്സായ സിദ്ദിഖ് 365 സിനിമകളിൽ അഭിനയിച്ചു.

ALSO READ; മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം

മലയാളത്തിലെ അറിയപ്പെടുന്ന നടനാണെന്നും കേസിന്റെ ഒരു ഘട്ടത്തിലും ഒളിച്ചുപോകില്ലെന്നുമായിരുന്നു സിദ്ദിഖിൻ്റെ വാദം. ഹേമ കമ്മറ്റി റിപ്പോർട്ടും നടപടികളും വിശദീകരിച്ചായിരുന്നു സംസ്ഥാന സർക്കാർ സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മലയാള സിനിമയിൽ നിന്ന് 29 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇതിൽ നടപടി സ്വീകരിച്ചു വരികയാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു.

അമ്മ സംഘടനയുടെ ശക്തനായ നേതാവ് ആണ് സിദ്ദിഖ് എന്ന് അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. 19 വയസ്സുള്ളപ്പോഴാണ് സിദ്ദിഖിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും. ഫെയ്സ്ബുക്കിൽ പിന്തുടർന്നാണ് സിദ്ദിഖ് അവസരം വാഗ്ദാനം ചെയ്തതും പീഡിപ്പിച്ചതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകിയ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടയുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ മെറിൻ ജോസഫും സിദ്ദിഖിന്റെ മകൻ ഷാഹിൻ സിദ്ദിക്കും സുപ്രീംകോടതിയിൽ എത്തിയിരുന്നു. കോടതി വിധിയിൽ വലിയ ആശ്വാസം ഇല്ലെന്ന് സിദ്ദിഖിന്റെ മകൻ ഷാഹിൻ പ്രതികരിച്ചു.ബൈറ്റ് സുപ്രീംകോടതിയിൽ നിന്നും വിധി ഉണ്ടായ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സിദ്ദിഖിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News