ബലാത്സംഗക്കേസിൽ സുപ്രീം കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ വിധിയിലൂടെ നടൻ സിദ്ദിഖിന് താത്കാലിക ആശ്വാസം. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ നിര്‍ദേശിച്ച് സിദ്ദിഖിന് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഇത് ലഭിച്ചാലുടന്‍ സിദ്ദിഖ് ഹാജരാകും. ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തായതിനാല്‍ അവിടെയായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന.
Also Read: പത്തനംതിട്ടയില്‍ ഹിറ്റായി കുടുംബശ്രീയുടെ ഓണവിപണി; നേടിയത് 68 ലക്ഷം രൂപ
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. രണ്ടാഴ്ച്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഒളിവിലാണ് സിദ്ദിഖ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here