സിദ്ദിഖ് സ്മാരക പുരസ്കാരം പ്രൊഫ. എംകെ സാനുവിന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഓർമ്മക്കായി നല്കുന്ന പ്രഥമ പുരസ്കാരത്തിന് പ്രൊഫ. എംകെ സാനു അർഹനായി. 50000 രൂപയടങ്ങിയ പുരസ്കാരം സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പിഎ മഹ്ബൂബ് അറിയിച്ചു. കെഎൽ മോഹനവർമ്മ ചെയർമാനും വിദ്യാഭ്യാസ വിചക്ഷണനുമായ രവി തോമസ്, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എറണാകുളം മഹാരാജാസ് കോളേജിൽ സിദ്ദീഖിൻ്റെ റോൾമോഡലായ അദ്ധ്യാപകൻ കൂടിയായിരുന്നു മുൻ എംഎൽഎ ആയ എംകെ സാനു.

Also Read; ‘രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം’ വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here