സിദ്ദിഖ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമർപ്പിച്ചു. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചത്. മെയ് 18 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 3 സുഹൃത്തുക്കൾ ചേർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. തിരൂർ സ്വദേശിയും ഹോട്ടൽ ഉടമയുമായ സിദ്ദിഖിനെ കൊന്ന് പെട്ടിയിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഷിബിലി ,ഫർഹാന, ആഷിക് എന്നിവരാണ് പ്രതികൾ.

Also Read: പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration