കോഴിക്കോട് ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡി കാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക.
കഴിഞ്ഞ ദിവസം മൃത്‌ദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടന്നിരുന്നു. പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ജൂണ്‍ 2 നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.
Also Read: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് ഫർഹാന; എല്ലാം ചെയ്‌തത് ഷിബിലിയും ആഷിക്കും
https://www.kairalinewsonline.com/farhana-response-to-kozhikkode-siddique-murder
അതേസമയം, സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിലൂടെ അല്ലെന്ന് ഫര്‍ഹാന എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിക്കും ആണെന്നും ഫര്‍ഹാന പറഞ്ഞു. കൊല നടക്കുമ്പോള്‍ താന്‍ റൂമില്‍ ഉണ്ടായിരുന്നു, പക്ഷേ താനൊന്നും ചെയ്തിട്ടില്ലെന്നും ഫര്‍ഹാന പറഞ്ഞു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ ആയിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here