സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം രാവിലെ 8 മണിയോടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു . ഏകദേശം മൂന്നര മണിക്കൂറോളം ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. 12 മണിയോടെ പൊതുദർശനം അവസാനിപ്പിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ട് പോകും. വൈകിട്ട് 4.30യോടെ സംസ്കാരച്ചടങ്ങുകൾക്കായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലെത്തിക്കും. ഇന്നലെ രാത്രി തന്നെ അമൃതാഹോസ്പിറ്റലിൽ നിന്നും പള്ളിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു.

also read :നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു സിദ്ദിക്കിന്റെ അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒൻപതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

also read :അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News