പിസ്ത അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍ ? സൂക്ഷിക്കുക

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പിസ്ത. ആരോഗ്യത്തിന് സഹായിക്കുന്ന നട്സില്‍ പിസ്തയും മുന്നില്‍ തന്നെയാണ്. വൈറ്റമിനുകള്‍, മിനറലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ് പിസ്ത. എന്നാല്‍ അധികമായി പിസ്ത കഴിക്കുന്നത് അത്ര നല്ലതല്ല. പിസ്ത കൂടുതല്‍ കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍ ചുവടെ

Also Read ; ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നാടന്‍ രുചിയില്‍ ചോളപ്പൊടി കൊണ്ടൊരു ഉപ്പുമാവ്

തടി

ഇതില്‍ കലോറി കൂടുതലാണ്. 100 ഗ്രാമില്‍ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതല്‍ കഴിച്ചാല്‍ തടി കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബിപി

സാധാരണ പിസ്തയില്‍ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇവ വറുത്തു കഴിയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗണ്‍സില്‍ 121 മില്ലീഗ്രാം സോഡിയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

തലവേദന

ശരീരത്തിന് മാംഗനീസ് ആവശ്യമാണ്. എന്നാല്‍ മാംഗനീസ് തോതു കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് തലവേദന, വിശപ്പു കുറവ്, കാല്‍ വേദന, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള കാരണമാകും.

Also Read : പുലിയുടെ പുറത്ത് കയറി ഇരുന്നു, കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിപ്പിക്കുന്ന വീഡിയോ

ക്യാന്‍സര്‍

വറുത്തു പിസ്ത കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. കാരണം പിസ്ത വറുക്കുമ്പോള്‍ ഇതില്‍ അക്രൈലമൈഡ് എന്ന ഘടകം രൂപപ്പെടുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്‍സിനോജനാണ്.

കിഡ്നി

കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് പിസ്ത നല്ലതല്ല. കാരണം ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്നി പ്രശ്നങ്ങളെങ്കില്‍ പൊട്ടാസ്യം കിഡ്നിയ്ക്കു വേണ്ട വിധത്തില്‍ പുറന്തള്ളാന്‍ സാധിയ്ക്കില്ല. ഇത് മനംപിരട്ടല്‍, ക്ഷീണം, പള്‍സ് റേറ്റ് കുറയുക, ഹൃദയപ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

കിഡ്നി സ്റ്റോണ്‍

കിഡ്നി സ്റ്റോണ്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പിസ്ത. ഇവ കൂടുതലായാല്‍ കാല്‍സ്യം ഓക്സലേറ്റ് വര്‍ദ്ധിയ്ക്കും. ഇത് കിഡ്നി സ്റ്റോണിന് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News