നല്ല മഴ, ബസിന്റെ വിൻഡോ സീറ്റ്, ഒരു റൊമാന്റിക്ക് സോങ്….ആഹാ അന്തസ്സ് അല്ലെ! ബസ് യാത്രയിലും മറ്റും യുവതി യുവാക്കൾക്കൊരു ഹരമാണ് ഹെഡ്ഫോൺ വെച്ച് പാട്ടുകേൾക്കുക എന്നത്. ഇപ്പോ വെറുതെ വീട്ടിൽ ഇരുന്നാൽ പോലും ഒരു വിനോദത്തിന് ആ ഹെഡ്ഫോൺ ചെവിയിലേക്ക് വെച്ച് ഇഷ്ടഗാനങ്ങൾ കേൾക്കാൻ ആരാണ് മടിക്കാത്തത്. പാട്ട് കേൾക്കാൻ മാത്രമല്ല സിനിമയും മറ്റ് വീഡിയോകളുമൊക്കെ കാണാനും ഹെഡ്സെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചിലരാകട്ടെ ഹെഡ്സെറ്റ് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ആ ഫ്ലോയിലങ് ഇരുന്ന് പോകും, ചുറ്റും നടക്കുന്നതൊന്നും അറിയില്ല. മറ്റ് ചിലർക്ക് ഹെഡ്ഫോണിൽ ശബ്ദം ഹൈ ലെവലിൽ വെച്ച് പാട്ട് കേൾക്കുന്നത് ഒരു വൈബാണ്. പക്ഷെ ഈ വൈബടിക്കിടയിൽ നിങ്ങൾ എപ്പോഴെങ്കിലും ഇതിന്റെ ദോഷങ്ങളെ പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇയർഫോണുകളിൽ നിന്ന് വരുന്ന ശബ്ദം നിങ്ങളുടെ ചെവിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.സുരക്ഷിതമല്ലാത്ത വോളിയത്തിൽ ഹെഡ്‌ഫോണുകൾ പലപ്പോഴും കേൾക്കുന്നതിനാൽ നിരവധി പേരിൽ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നതും നാം സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ട ഒരു കാര്യമാണ്. ഹെഡ്ഫോണിന്റെ അമിത ഉപയോഗം മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യൺ യുവാക്കൾക്ക് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത്.അതിനാൽ നിങ്ങളും ഹെഡ്ഫോൺ അധിക നേരം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ ഇതിന്റെ പാർശ്വഫലങ്ങളെ പറ്റി അറിയേണ്ടതുണ്ട്. അറിഞ്ഞാൽ മാത്രം പോരാ, നിങ്ങൾ അമിതമായി ഹെഡ്ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തന്നെ തോന്നിയാൽ ഉപയോഗം കുറയ്ക്കാനും ശ്രമിക്കണം.ഇനി ഇതിന്റെ പാർശ്വഫലങ്ങൾ നോക്കാം,
ഹെഡ്ഫോണിന്റെ ഉപയോഗം; പാർശ്വഫലങ്ങൾ
-കേൾവി ശക്തി നഷ്ട്ടപ്പെടും
ഹൈ വോളിയത്തിൽ അധികനേരം പാട്ട് കേൾക്കുന്നത് കേൾവിശക്തിയെ വലിയ രീതിയിൽ ബാധിക്കും. നമ്മുടെ ഹിയറിങ് കപ്പാസിറ്റി 90 ഡെസിബെല്ലാണ്. തുടർച്ചയായി അധികനേരം ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് വഴി ഇത് 40 മുതൽ 50 ഡെസിബെൽ വരെ കുറയും. ഇതോടെ നിങ്ങളുടെ കേൾവി ശക്തി ക്രമാതീതമായി കുറയും.
-ഹൃദയ സംബന്ധമായ രോഗങ്ങൾക്കും തലവേദനയ്ക്കും കാരണമാകും
വലിയ ശബ്ദത്തിൽ പാട്ട് കേൾക്കുന്നത് ചെവിക്ക് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും അത്ര നല്ലതല്ല. തുടർച്ചയായി ഇത് ആവർത്തിച്ചാൽ ഹൃദയമിടിപ്പിന്റെ വേഗം വളരെ വേഗത്തിലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കും.
ഹെഡ്ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഇലക്ട്രോ മാഗ്നെറ്റിക് വേവുകൾ തലച്ചോറിനെ കാരയംയി ബാധിക്കും. മൈഗ്രെയ്ൻ, തലവേദന എന്നിവയ്ക്ക് ഇത് കാരണമാകും. ഉറക്കമില്ലായ്മ അടക്കമുള്ള ബുദ്ധിമുട്ടുകളഉം ഇത് മൂലമാ ഉണ്ടാകും. ഒരു കാര്യത്തിലേക്ക് പൂർണ്ണ ശ്രദ്ധ കൊടുക്കാനുള്ള നമ്മുടെ കഴിവിനെയും ഇത് ബാധിക്കും.
-ഇയർ ഇൻഫെക്ഷൻ
ചെവിയിൽ അധിക നേരം ഇയർ ഫോണുകൾ ഇരിക്കുന്നത് ബാക്റ്റീരിയയുടെ വളർച്ചയ്ക്ക് കാരണമാകും. മറ്റൊരാൾ വെച്ച ഇയർഫോൺ തുടയ്ക്കാതെ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ട്നെകിൽ അത് പൂർണമായും ഒഴിവാക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here