പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം: 19 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്കും ഉപാധികളോടെ
ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ പൂർത്തിയാക്കുന്നത് വരെ സംസ്ഥാനം വിടരുത്, പ്രതികളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നിവയാണ് ഉപാധികൾ.

ALSO READ: ‘കാറ്റ് കനക്കും കരുതൽ വേണം’, ശക്തമായ കാറ്റിനെ എങ്ങനെ നേരിടാം? പൊതുജാഗ്രത നിർദേശങ്ങൾ അറിയാം

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ALSO READ: ‘കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം’, കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ മൃഗബലി ആരോപണത്തിൽ ദേവസ്വം മന്ത്രിയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News