കണ്ണീരോടെ നാട്; റഷ്യയിൽ തടാകത്തിൽ വീണ് മരിച്ച സിദ്ധാർത്ഥിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റഷ്യയിൽ തടാകത്തിൽ വീണ് മരിച്ച കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി സിദ്ധാർത്ഥ് സുനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സിദ്ധാർഥ് കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗറില്‍ സുനിൽകുമാറിന്‍റെ മകനാണ് സിദ്ധാർഥ്.

ALSO READ: ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

സിദ്ധാർത്ഥിന്റെ സംസ്കാരം നാളെ നടക്കും. സിദ്ധാർത്ഥ് റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാംവർഷ വിദ്യാർത്ഥിയായിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള തടാകത്തിലായിരുന്നു അപകടം സംഭവിച്ചത്. സിദ്ധാർത്ഥിനൊപ്പം കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ എന്ന യുവതിയും അപകടത്തിൽപ്പെട്ടിരുന്നു. തടാകത്തിന്‍റെ കരയിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ തെന്നിവീണപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർഥും അപകടത്തിൽപ്പെടുകയായിരുന്നു. സര്‍വകലാശാലയ്ക്ക് സമീപമുളള തടാകം കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും.

ALSO READ: ഫ്രഞ്ച് പത്രത്തിന്‍റെ മുന്‍ പേജില്‍ മമ്മൂട്ടിയും ഭാര്യയും, ചിത്രം പങ്കുവെച്ച് പിഷാരടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News