സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.

ALSO READ: വായ്പാപരിധി കേസ്; സുപ്രീംകോടതിയുടെ തീരുമാനം യുഡിഎഫ് നിലപാടിന് കൂടി ഏറ്റ തിരിച്ചടിയാണ്: എം വി ജയരാജൻ

സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, സൗദ്, ആദിത്യന്‍, കാശിനാഥന്‍, ഡാനിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരാണ് ജെഎസ് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് പൊലീസ് നീക്കം. പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ALSO READ: ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മരണത്തില്‍ വ്യക്തത വരുത്താന്‍ സെലോഫൈന്‍ ടെസ്റ്റിനായുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ നല്‍കി. അതേസമയം ഒരാഴ്ചയ്ക്കകം കേസ് സിബിഐ ഏറ്റെടുക്കും എന്നാണ് വിവരം. ഇതിനകം പരമാവധി തെളിവുകള്‍ സമാഹരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സിദ്ധാര്‍ത്ഥന്റെ സംസ്‌കാരം നടന്ന കഴിഞ്ഞ 20ന് തന്നെ കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ റാഗിംഗ് സാധ്യത സംബന്ധിച്ച് സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പത്തു ദിവസത്തിനകം കേസിലെ പ്രധാന പ്രതികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞു. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News