സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കോളേജ് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പിസി ശശീന്ദ്രന്‍ ഉത്തരവിറക്കിയത്.

ALSO READ: സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

പുതുതായി നിയമിക്കപ്പെട്ട വി സി പി.സി ശശീന്ദ്രനാണ് നടപടിയുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്റെ കൂടി ചുമതലയുള്ള ഡീനിനും അസി. വാര്‍ഡനുമെതിരെയുമാണ് നടപടി. ഇരുവര്‍ക്കും വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. സിദ്ധാര്‍ത്ഥന്റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് ഡീന്‍ നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സുതാര്യമായ അന്വേഷണത്തിന് ഇരുവരും തല്‍സ്ഥാനത്ത് തുടരുന്നത് തടസമാകുമെന്നാണ് ഉത്തരവിലുണ്ട്.
ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസില്‍ വിസി ഇരുവരോടും ചോദിച്ചിരുന്നത്. സംഭവങ്ങളെ തുടര്‍ന്ന് കോളേജ് ഇന്നലെ അടച്ചിരുന്നു. അതേ സമയം വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം ദൗര്‍ഭാഗ്യകരമെന്നും നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു.

ALSO READ: ഇലക്ട്രല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സീതാറാം യെച്ചൂരി

സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൊലീസ് ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. സംഭവത്തിനാസ്പദമായ സാഹചര്യങ്ങളില്‍ വിശദാന്വേഷണം തുടരുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News