സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതിലെ രേഖകള്‍ നല്‍കുന്നതിലെ കാലതാമസത്തില്‍ നടപടിയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഞ്ചു , ബിന്ദു, പ്രശാന്താ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ALSO READ: കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നും
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16നാണ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍, അന്വേഷണം കൈമാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായതില്‍ സര്‍ക്കാരിനെതിരായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥര്‍ അന്വേഷണം കൈമാറാന്‍ വൈകിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here