വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; മുഖ്യമന്ത്രിയിൽ വിശ്വാസമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനുള്ള സമഗ്ര അന്വേഷണം നടത്താനായി മുഖ്യമന്ത്രിയെ കണ്ട് സിദ്ധാർത്ഥന്റെ പിതാവ്. സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു. സി ബി ഐ അന്വേഷണത്തിന് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

മറ്റ് കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടില്ല. സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിചെന്ന് സിദ്ധാർഥിന്റെ അച്ഛൻ പറഞ്ഞു. നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കി. തുടർന്നാണ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് ലഭിച്ചതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ തൃപ്തനാണ്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണത്തിലും തൃപ്തനാണ്.

Also Read: ദേശീയപാത വികസനത്തിൽ എംപി ഇടപെട്ടില്ല; രാജ്‌മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു

ബാഹ്യ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിൽ കക്ഷിരാഷ്ട്രീയം ചേർക്കരുത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കണം എന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News