സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം; നന്ദി പറഞ്ഞ് അച്ഛൻ

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതിൽ നന്ദി അറിയിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. രാവിലെ നിവേദനം നൽകി ഉടനെ തന്നെ ഉത്തരവിറക്കും എന്ന് കരുതിയില്ല. രണ്ട് ദിവസം എടുക്കുമെന്നാണ് കരുതിയത്. എന്നാൽ മുഖ്യമന്ത്രി വളരെ വേഗം തീരുമാനമെടുത്തുവെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: തൃശ്ശൂരിൽ കുട്ടികൾ കാണാതായ സംഭവം; കണ്ടെത്താൻ പൊലീസും വനംവകുപ്പും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു

പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തനാണെന്നും ബാഹ്യ ഇടപെടൽ ഒഴിവാക്കാൻ സിബിഐ അന്വേഷണം വേണമെന്നും ഇന്ന് രാവിലെയാണ് സിദ്ധാർത്ഥിന്റെ അച്ഛൻ ആവശ്യപ്പെട്ടത്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയതെന്നും മുഖ്യമന്ത്രിയുടെ ഉത്തരവിൽ പറയുന്നു.

Also Read: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; മുഖ്യമന്ത്രിയിൽ വിശ്വാസമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News