ഷൂട്ടിങ്ങിന് വന്നില്ല, കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു; വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍

നടന്‍ വിജയകുമാറിനെതിരെ സംവിധായകന്‍ സിദ്ദിഖ് കൊടിയത്തൂര്‍ രംഗത്ത്. വിജയകുമാറിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തന്റെ സിനിമയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നുവെന്നും 15 ദിവസത്തെ ഷെഡ്യൂളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് നടന്‍ വന്നതെന്നും സംവിധായകന്‍ ആരോപിച്ചു.

തുടര്‍ന്ന് വിജയകുമാര്‍ ‘ആകാശം കടന്ന്’ എന്ന ഈ സിനിമയ്ക്കെതിരെ നിലകൊള്ളുകയായിരുന്നു. മേയ് 20ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടു പോവുകയായിരുന്നുവെന്നും സംവിധായകന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സിനിമയില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ നടന്‍ നല്‍കിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

വിജയകുമാര്‍ കാരണം തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നുവെന്നും ചിത്രീകരണത്തിനും പ്രയാസം നേരിട്ടുവെന്നും സിദ്ദിഖ് കൊടിയത്തൂര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News