സിദ്ധു മൂസേവാലേയ്ക്ക് സഹോദരന്‍; ചിത്രം പങ്കുവച്ച് പിതാവ്

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലേ വെടിയേറ്റ് മരിച്ച് രണ്ടുവര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. പിതാവ് 60കാരനായ ബാല്‍കൗര്‍ സിംഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധുവിന്റെ ചിത്രത്തിന് മുന്നില്‍ കുഞ്ഞുമായി നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ALSO READ:  ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 2004 ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഗായകനായ തന്റെ മകനെ സ്‌നേഹിച്ചവരുടെ എല്ലാം ആശീര്‍വാദത്തോടെ ഞങ്ങള്‍ക്ക് വീണ്ടുമൊരു മകനെ ദൈവം തന്നുവെന്നും ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യത്തോടെ ഇരിക്കുവെന്നും എല്ലാവരോടും സ്‌നേഹമെന്നും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.

ALSO READ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

ഐവിഎഫിലൂടെയാണ് സിദ്ധുവിന്റെ അമ്മ ചരണ്‍ കൗര്‍ വീണ്ടും ഗര്‍ഭം ധരിച്ചത്. 2022 മെയ് 29നാണ് പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ സിദ്ധുമൂസേവാലേ വെടിയേറ്റ് മരിച്ചത്. 28 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News