“അഭിപ്രായസ്വാതന്ത്യം കലാകാരന്റെ മാത്രം പ്രശ്നമല്ല; അഭിപ്രായം പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ആർക്കും അംഗീകരിക്കാനാവില്ല”: സൂരജ് സന്തോഷ്

സർക്കാരിന്റെ ഇത്തരം പരിപാടികൾ വളരെ സ്വാഗതാർഹമാണെന്ന് ഗാനരചയിതാവും പാട്ടുകാരാനുമായ സൂരജ് സന്തോഷ്. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുടെ അഭിപ്രായം തേടാൻ ഒരു സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നത് അഭിനന്ദനാർഹമാണ്. ഇതിന്റെ തുടർച്ചയായി യുവജനങ്ങളുടെ അഭിപ്രായം കേൾക്കുകയും, അതിന്മേൽ നടപടികളെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയാണുള്ളതെന്നും ഗായകൻ സൂരജ് സന്തോഷ് പറഞ്ഞു.

Also Read; “ഭ്രമയുഗത്തിനു ലഭിച്ച മികച്ച പ്രതികരണങ്ങൾക്കൊപ്പം കിട്ടിയ ഇരട്ടി മധുരം”; മുഖാമുഖം’ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അർജുൻ അശോകൻ

“അഭിപ്രായ സ്വാതന്ത്യം കലാകാരന്റെ മാത്രം പ്രശ്നമല്ല. അഭിപ്രായം പറയാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും പ്രധാനം ചെയ്യുന്നുണ്ട്. അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ആർക്കും അംഗീകരിക്കാനാവില്ല. നിയമ വ്യവസ്ഥിതികൾ ശക്തമായി നിലനിൽക്കുമ്പോഴും ഇത്തരം കാര്യങ്ങൾ എന്തുകൊണ്ട് നടക്കുന്നുവെന്ന് നിയമം നടപ്പിലാക്കുന്നവർ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയും ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. താനും അതിനിരയാണ്. എന്നെക്കാളും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളവർ ഉണ്ടാവാം. കലാകാരന്മാർക്ക് മാത്രമല്ല, ഒരു വ്യക്തികൾക്കും അത്തരമൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.” സൂരജ് സന്തോഷ് പറഞ്ഞു.

Also Read; നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണം; ഇതിന് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News