സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് സിക്കിം മുഖ്യമന്ത്രിയായ പ്രേം സിങ് തമാങിന്റെ പ്രഖ്യാപനം.
ALSO READ:മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ‘ഇന്ത്യ’
ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here