സിക്കിമിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 56, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 56 ആയി ഉയര്‍ന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.8സൈനികരുടെ മൃതദേഹം കണ്ടെത്തി.പ്രളയം സൈന്യത്തിന്റെ പ്രവര്‍ത്തനത്തെബാധിച്ചിട്ടില്ലെന്നും എല്‍എസിയിലെ പ്രവര്‍ത്തന സാഹചര്യം സുസ്ഥിരമായി തുടരുന്നുവെന്നും സൈന്യം അറിയിച്ചു.

Also Read : പ്രായപൂര്‍ത്തിയാകാത്ത മകളെ 3 വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് വധശിക്ഷ

143ഓളം പേരെയാണ് മിന്നല്‍ പ്രളയത്തില്‍ കാണാതായതു. ഇവര്‍ക്കായുള്ള തെരച്ചില്‍ പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖല കേന്ദ്രീകരിച്ചു കൂടിയാണ് പുരോഗമിക്കുന്നത്. പ്രളയത്തില്‍ 56 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. മരിച്ച 30പേരുടെ മൃതദേഹം കണ്ടെത്തിയത് പശ്ചിമബംഗാളില്‍ ടീസ്റ്റ നദി ഒഴുകുന്ന വടക്കന്‍ മേഖലകളില്‍ നിന്നാണ്.

സംസ്ഥാനത്തെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 6000 ലധികം ആളുകളാണ് കഴിയുന്നത്.സിക്കിം പ്രളയം സൈന്യത്തിന്റെ പ്രവര്‍ത്തനത്തെബാധിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു. നിയന്ത്രണ രേഖയിലെ വിന്യാസത്തെ ഒരുതരത്തിലും പ്രളയം ബാധിച്ചിട്ടില്ല. എല്‍എസിയിലെ പ്രവര്‍ത്തന സാഹചര്യം സുസ്ഥിരമായി തുടരുന്നുവെന്ന് കരസേന വ്യക്തത വരുത്തി.

Also Read : സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു, ഇഡിക്ക് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി; പരിഹാസവുമായി എ സി മൊയ്തീന്‍

അതേസമയം സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പലയിടത്തും അപകടം ഉണ്ടാകുന്നുണ്ട്. കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News