ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചരണം, വോട്ടുറപ്പിക്കാനൊരുങ്ങി സ്ഥാനാർഥികളും മുന്നണികളും

മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനും തങ്ങളുടെ വോട്ടുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കാനുമായിരിക്കും ഓരോ സ്ഥാനാർഥികളുടെയും ശ്രമം. നിശ്ശബ്ദ പ്രചാരണം ആയതുകൊണ്ട് തന്നെ വലിയ ബഹളങ്ങളില്ലാതെ പരമാവധി തന്ത്രപരമായ നീക്കങ്ങൾ നടത്താനായിരിക്കും മുന്നണികളും ശ്രദ്ധിക്കുക. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾക്കായിരിക്കും മുന്നണികൾ മുൻഗണന നൽകുക.

ALSO READ: സിദ്ദീഖിന് നിർണായകം, ലൈംഗിക പീഡന കേസിൽ നടൻ നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അതേസമയം,  പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണവും തുടങ്ങുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെ പോളിങ് സാമഗികളുടെ വിതരണം ഇന്ന് ചെറുതുരുത്തി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലായിരിക്കും നടക്കുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News