സിൽക്യാര തുരങ്കത്തിലെ അപകടം ; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ.യന്ത്രത്തകരാറും പ്രതിബന്ധങ്ങളും വഴിമുടക്കിയതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ ആയത്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും ഡ്രില്ലിങ് ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ ഉച്ചയ്‌ക്ക്‌ അറിയിച്ചെങ്കിലും അതുണ്ടായില്ല.ആഗർ ഡ്രില്ലിങ്‌ മെഷീൻ സ്ഥാപിച്ചിരിക്കുന്ന അടിത്തറയിൽ വിള്ളലുകൾ ഉണ്ടായതോടെയാണ്‌ പ്രവർത്തനം നിർത്തിവച്ചത്‌.

ALSO READ: വ്യാജ ഐഡി കാർഡ് നിർമാണ കേസ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും

12 മീറ്റർ കൂടിയാണ്‌ ഇനി തുരക്കാനുള്ളത്‌. 6 മീറ്റർ വീതമുള്ള രണ്ട് കുഴലുകൾ കൂടിയാണ്‌ സ്ഥാപിക്കാനുള്ളതെന്ന്‌ സാങ്കേതിക, റോഡ്, ഗതാഗത അഡീഷണൽ സെക്രട്ടറി അറിയിച്ചു.
ഇരുമ്പ്‌ പ്ലേറ്റുകൾ തട്ടി വ്യാഴാഴ്‌ച ആഗർ മെഷീൻ തകരാറിലായിരുന്നു. മെഷീൻ സ്ഥാപിച്ച അടിത്തറ സിമന്റ്‌ ഉപയോഗിച്ച്‌ ശക്തിപ്പെടുത്തിയിരുന്നു. മെഷീന്റെ ബ്ലേഡുകളും നന്നാക്കി.

റഡാർ നിരീക്ഷണത്തിൽ അടുത്ത അഞ്ചുമീറ്റർ ദൂരത്ത്‌ മറ്റ്‌ തടസങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതിനാൽ കുഴലുകൾ സ്ഥാപിക്കുന്നത്‌ പെട്ടന്നുള്ള രക്ഷാപ്രവർത്തനത്തിനു സഹായകമാകും. ഇത്‌ പൂർത്തിയായാൽ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കും. അതേസമയം സ്ട്രച്ചറിൽ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ റിഹേഴ്‌സൽ സേന നടത്തിയിരുന്നു നടത്തി.

ALSO READ: മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News