തമിഴകം കീഴടക്കാൻ ചിമ്പു എത്തുന്നു; പുതിയ ചിത്രം എസ്.ടി.ആര്‍ 49 ഒരുങ്ങുന്നു

തെന്നിന്ത്യന്‍ താരം ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്.ടി.ആര്‍ 49 എന്നാണ് സിനിമയ്ക്ക് താത്കാലികമായി ഇട്ടിരിക്കുന്ന പേര്. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണം എ.ജി.എസ് പ്രൊഡക്ഷന്‍സാണ് നിർവഹിക്കുന്നത്.

Also read:‘മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അദ്ദേഹമാണ്’: വിജയരാഘവൻ

ചിമ്പുവിന്റെ കരിയറിൽ ഒരുങ്ങുന്ന നാല്‍പ്പത്തി ഒന്‍പതാമത് ചിത്രമാണിത്. ഡ്രാഗണ്‍, ഓഹ് മൈ കടവുളെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവും ചിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്ന പ്രത്യേകത കൂടി എസ്.ടി.ആര്‍ 49 ന് ഉണ്ട്.

Also read:‘സ്പൈഡർ മാൻ’ താരം നോളൻ സിനിമയിലേക്കോ? ടോം ഹോളണ്ടിനെ കാസ്റ്റ് ചെയ്ത് ക്രിസ്റ്റഫർ നോളൻ

തന്റെ ഫാനും സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. പ്രേക്ഷകര്‍ക്ക് എല്ലാത്തരത്തിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും നടൻ പ്രതികരിച്ചു. എ.ജി.എസ് നിര്‍മിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്. വരും ദിവസങ്ങളിൽ എസ്.ടി.ആര്‍ 49ന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രഖ്യാപനം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News