കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളം: സിമി റോസ് ബെൽ

കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തിട്ടില്ല എന്ന വി ഡി സതീശന്റെ വാദം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ. സി പി ഐ എമുമായി താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന വി.ഡി സതീശൻ തെളിവ് പുറത്ത് വിടട്ടെ. വി.ഡി സതീശനും ഹൈബി ഈഡനുമാണ് തനിക്കെതിരെ നീങ്ങുന്നത്. കോൺഗ്രസിലെ വനിത നേതാക്കളെ മോഷക്കാരക്കാനല്ല, അവർക്ക് വേണ്ടി സംസാരിക്കാനാണ് താൻ മുന്നോട്ട് വന്നത്. പലരും ഭയപ്പെട്ടാണ് പലതും തുറന്ന് പറയാൻ മടിക്കുന്നത്. എത്ര ഭയപ്പെടുത്താൻ ശ്രമിച്ചാലും തന്റെ പോരാട്ടം തുടരുമെന്നും സിമി റോസ് ബെൽ പറഞ്ഞു.

Also Read: ‘തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, ഇക്കാര്യത്തിലുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണം’; വി.എസ്. സുനില്‍കുമാര്‍

അതേസമയം, സിമി റോസ് ബെല്ലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടിയിൽ വി ഡി സതീശൻ മറുപടിയൊന്നും പറയാതെ തുടരുകയാണ്. സിമി റോസ്ബലിൻ്റെ ആരോപണത്തിൽ മറുപടി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വിഷയത്തിൽ വെള്ളം ചേർക്കാനാണ് ആരോപണം എന്നും വി ഡി സതീശൻ പറഞ്ഞു. നടപടിയെടുത്തത് കെപിസിസി ആണ് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റെ ആണ് മറുപടി പറയേണ്ടത്. ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News