സിംപിളാണ്, ടേസ്റ്റിയും; വെറും പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം കിടിലന്‍ കുഴിമന്തി

കുഴിമന്തി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല കിടിലന്‍ ടേസ്റ്റിലുള്ള കുഴിമന്തിയും സോഫ്റ്റായ ചിക്കനും എല്ലാവരുടേയും കൊതിയെ പരീക്ഷിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കുഴിമന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – ഒരു കിലോ

ബസ്മതി അരി – 2 കപ്പ്

മന്തി സ്‌പൈസസ് – 2 ടീസ്പൂണ്‍

സവാള – 4 എണ്ണം

തൈര് -4 ടീസ്പൂണ്‍

ഒലിവ് എണ്ണ – 4 നാല് ടീസ്പൂണ്‍

തക്കാളി (മിക്സിയില്‍ അരച്ചെടുത്തത്)- 2 എണ്ണം

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍

നെയ്യ് – 2 ടീസ്പൂണ്‍

പച്ചമുളക്- 5 എണ്ണം

ഏലയ്ക്ക -5 എണ്ണം

കുരുമുളക് – 10 എണ്ണം

തയ്യാറാക്കുന്ന വിധം

ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക

മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.

അരി വേവിക്കുക.

ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക.

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

ഒലിവ് ഒയില്‍, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, മിക്സിയില്‍ അരച്ചു വെച്ച തക്കാളി എന്നിവ ചേര്‍ക്കുക.

വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കുക.

അരി വെന്തു കഴിഞ്ഞാല്‍ മൂടിയുടെ മുകളിലായി ഒരു പാത്രത്തില്‍ ചിക്കന്‍ വെയ്ക്കണം.

ഇത് കനലിട്ട് ഉണ്ടാക്കിയ കുഴിയിലേക്ക് എടുത്തു വെയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News