അപ്പത്തിനും ചപ്പാത്തിക്കും പുട്ടിനുമൊക്കെ കൂടെ കഴിക്കാൻ അധികം ആളുകൾക്കും ഇഷ്ടം നല്ല മുട്ട റോസ്റ്റ് ആണ്. രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പം നല്ല നാടൻ മുട്ട റോസ്റ്റ് ആയാലോ. നാടൻ രുചിയിൽ തന്നെ ഈ മുട്ട റോസ്റ്റ് തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്-
കറിവേപ്പില- 2 തണ്ട്
സവാള -2
പച്ചമുളക് -2
വെളുത്തുള്ളി- 4, 5 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
മുട്ട- 3
തക്കാളി- 1
മുളക്പൊടി – 1 ടീ സ്പൂൺ
മല്ലിപൊടി- കാൽ ടീ സ്പൂൺ
മഞ്ഞൾ പൊടി- കാൽ ടീ സ്പൂൺ
കുരുമുളക് പൊടി- അര ടീ സ്പൂൺ
ഗരംമസാല -അര ടീ സ്പൂൺ
also read: ഈ ചില്ലി ചിക്കൻ അടിപൊളിയാണ്
തയ്യാറാക്കാനായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കടുക് ഇട്ട് ഒന്ന് പൊട്ടിക്കാം. കൂടെ കറിവേപ്പില കൂടി ചേർക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ചേർക്കാം. ആവശ്യമായ ഉപ്പുകൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം.
ശേഷം ആവശ്യമായ മസാല പൊടികൾ ചേർക്കാം, പൊടികളുടെ പച്ചമണം മാറുന്നത് വരെ ഒന്ന് വഴറ്റിയെടുക്കാം. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടി ചേർക്കാം. ഇനി കുറച്ചുനേരം അടച്ചുവെക്കാം. ഇതിലേക്ക് ഒരു അരഗ്ലാസ്സ് ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇതൊന്ന് തിളക്കുന്നത് വരെ വെയിറ്റ് ചെയാം. ഇനി ഇതിലേക്ക് പെരുംജീരകം പൊടിച്ചതും കുറച്ചു കറിവേപ്പിലയും കൂടി ചേർക്കാം. ശേഷം പുഴുങ്ങി മാറ്റിവച്ചിരിക്കുന്ന മുട്ടയും ചേർത്ത് വഴറ്റാം. നല്ല കിടിലം രുചിയിൽ മുട്ട റോസ്റ്റ് തയ്യാർ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here