”ലളിതം സുന്ദരം” ആഡംബരങ്ങളൊന്നുമില്ലാതെ എംഎൽഎയുടെ മകൻ്റെ വിവാഹം

ആഡംബരങ്ങളൊന്നുമില്ലാതെ വാമനപുരം എംഎല്‍എ ഡി.കെ.മുരളിയുടെ മകന്റെ വിവാഹം. ഡി.കെ. മുരളിയുടെയും ആര്‍. മായയുടെയും മകന്‍ ബാലമുരളിയുടെ വിവാഹമാണ് ലളിതമായ ചടങ്ങുകളോടെ ശ്രദ്ധേയമായത്. കിളിമാനൂര്‍ സ്വദേശിനി അനുപമ പ്രകാശാണ് വധു. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ബുധനാഴ്ച വിവാഹം നടന്നത്.

ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് ഡി.കെ. മുരളി വ്യക്തമാക്കി. ഇന്നത്തെ വിവാഹധൂര്‍ത്തുകള്‍ക്കും ആഡംബരങ്ങള്‍ക്കും എതിരായുള്ള തങ്ങളുടെ ഒരു പ്രതികരണം കൂടിയാണ് ലളിതമായ വിവാഹമെന്നും എം എൽ എ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തോട് അനുബന്ധിച്ച് മറ്റ് ചടങ്ങുകളൊന്നും നടത്തിയിരുന്നില്ല. ബാലമുരളിയുടെയും അനുപമയുടെയും കുടുംബാംഗങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തോട് അനുബന്ധിച്ച് വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കൂടാതെ ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനും സഹായധനം നല്‍കിയിട്ടുണ്ടെന്നും മുമ്പ് ഡി.കെ. മുരളി തൻ്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News