ഒട്ടും ഒട്ടിപ്പിടിക്കാതെ ചോറ് വയ്ക്കാം ഗ്യാസില്‍, ഗ്യാസ് ലാഭിക്കാന്‍ ഇനി ഇങ്ങനെ ചോറ് വെച്ചുനോക്കൂ

ഗ്യാസ് പെട്ടന്ന് തീര്‍ന്നുപോകുന്ന കാര്യം ആലോചിക്കുമ്പോഴേ നമ്മള്‍ ഗ്യാസില്‍ ചോറ് വയ്ക്കാനുള്ള ശ്രമമെല്ലാം ഉപേക്ഷിക്കും. ഒട്ടും സമയമില്ലെങ്കില്‍ ചോറ് വയ്ക്കുന്നത് അടുപ്പിലേക്ക് മാറ്റും. എന്നാല്‍ ഗ്യാസ് അധികമാകാതെ തന്നെ നമുക്ക് ഗ്യാസില്‍ ചോറ് വച്ചാലോ ?

അതിന് ആദ്യമായി അരി നന്നായി കഴുകിയതിനു ശേഷം ഒരു കലത്തില്‍ ഇടുക. കലത്തില്‍ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓണ്‍ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം.

തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ അടച്ചു വയ്ക്കുക. ഈ സമയം കൊണ്ട് അരി നന്നായി വെന്തു കിട്ടും. ഇനി മുക്കാല്‍ മണിക്കൂറിനു ശേഷം ഒന്ന് കൂടി ഗ്യാസ് ഓണ്‍ ചെയ്തു ചോറ് തിളപ്പിക്കുക. ഇനി ഇത് കഞ്ഞിവെള്ളം വാര്‍ത്ത് എടുക്കാം.

ഈ രീതിയില്‍ ചോറ് വെച്ചാല്‍ തീരെ ഒട്ടിപ്പിടിക്കാത്ത ചോറ് വളരെ പെട്ടന്ന് നതയ്യാറാക്കാന്‍ കഴിയും. ഇത്തരത്തില്‍ ചോറ് വയ്ക്കുകയാണെങ്കില്‍ ഗ്യാസ് ഒരുപാട് ചെലവാകുമോ എന്ന ടെന്‍ഷനും ഉണ്ടികില്ല, കൂടാതെ ഒട്ടും ഒട്ടിപ്പിടിക്കാതെ നല്ല കിടിലന്‍ ചോറ് കിട്ടുകയും ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News