ഒരേ ഒരു ഉരുളക്കിഴങ്ങ് മതി, ചപ്പാത്തിക്കൊപ്പം ക‍ഴിക്കാന്‍ ഒരു കിടിലന്‍ കറി തയ്യാറാക്കാം

ഒരേ ഒരു ഉരുളക്കിഴങ്ങ് മതി, ചപ്പാത്തിക്കൊപ്പം ക‍ഴിക്കാന്‍ ഒരു കിടിലന്‍ കറി തയ്യാറാക്കാം. വെറും പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഉരുളകിഴങ്ങ് – 1

സവാള – 1

തക്കാളി – 1

ഇഞ്ചി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

ഗരംമസാലപ്പൊടി – 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

കടുക് – 1/4 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുക് പൊട്ടിക്കുക

കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് ഒന്ന് ഇളക്കുക

ശേഷം സവാള കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റാം.

ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക

പൊടികളുടെ പച്ചമണം മാറുന്നതു വരെ ചെറുതീയില്‍ ഇളക്കണം

ഇതില്‍ തക്കാളിയും ചേര്‍ത്ത് വഴറ്റിയ ശേഷം ഉരുക്കിഴങ്ങ് ചേര്‍ക്കാം

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. മല്ലിയില ചേര്‍ത്ത് വിളമ്പാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News