അരിയും ഉഴുന്നും വേണ്ട, വെറും അഞ്ച് മിനുട്ടിനുള്ളില്‍ ബണ്‍ ദോശ റെഡി. എങ്ങനെയെന്നല്ലേ ? പച്ചരിയും നാളികേരവും അവലുമുണ്ടെങ്കില്‍ നമുക്ക് ഞാടിയിടയില്‍ ബണ്‍ ദോശ വീട്ടിലുണ്ടാക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചേരുവകള്‍
പച്ചരി – 2 കപ്പ്
നാളികേരം – 3/4 കപ്പ്
ഉലുവ – 1 ടേബിള്‍ സ്പൂണ്‍
അവല്‍ – 1/2 കപ്പ് (10 മിനിറ്റു കുതിര്‍ത്തു വച്ചത് )
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
Also Read : http://ഒരുതുള്ളി വെള്ളം വേണ്ട, കൈകൊണ്ട് കുഴയ്ക്കണ്ട; ഞൊടിയിടയില്‍ ക്രിസ്പി പൂരി റെഡി
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി ഒരു മൂന്ന് മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
അരി, ഉലുവ, നാളികേരം, അവല്‍ എന്നിവ വെള്ളം ഒഴിച്ചു കട്ടി കുറച്ചു നന്നായി അരച്ചെടുക്കുക.
അതിലേക്ക് ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക
അത് രാത്രി മുഴുവനോ അല്ലെങ്കില്‍ 8 മണിക്കൂറോ പൊങ്ങാന്‍ മാറ്റി വയ്ക്കുക.
ചീന ചട്ടിയില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ചു വേവിച്ചെടുക്കുക.
മുകള്‍ ഭാഗം വേവ് ആയാല്‍ ഒന്നു മറച്ചിട്ട് എടുക്കാം. നല്ല ക്രിസ്പി ആയ ബണ്‍ ദോശ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here