തേങ്ങാവെള്ളമുണ്ടെങ്കില്‍ ഇനി പൂപോലെ സോഫ്റ്റായ അപ്പം ഇനി എന്നുമുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ അപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പച്ചരി – 2 ഗ്ലാസ്
നാളികേരം – 1 ഗ്ലാസ്
ചോറ് – 3/4 ഗ്ലാസ്
തേങ്ങാവെള്ളം – 1
പഞ്ചസാര – 2 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി 3 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
അതിനുശേഷം മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി കുറച്ച് വെള്ളം കൂട്ടി ചെറിയ കട്ടിയില്‍ നല്ല മിനുസമായ് അരച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക.
ഇനി നല്ല സോഫ്റ്റ് അപ്പം ചുട്ടെടുക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here