മുട്ട ഇങ്ങനെ ചേര്‍ത്ത് നോക്കൂ; ഒട്ടും കയ്പ്പില്ലാത്ത പാവയ്ക്ക തോരന്‍ റെഡി

മുട്ട ചേര്‍ത്ത് ഒട്ടും കയ്പ്പില്ലാത്ത പാവയ്ക്ക തോരന്‍ തയ്യാറാക്കാന്‍ എളുപ്പത്തില്‍ പറ്റും. നല്ല രുചികരമായി ഒട്ടും കടയ്പ്പില്ലാതെ മുട്ട ചേര്‍ത്ത പാവയ്ക്ക തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പാവയ്ക്കാ – (ചെറുതായി കൊത്തി അരിഞ്ഞത് )

തേങ്ങ തിരുമ്മിയത് – 1 കപ്പ്

സവാള – 1 (ചെറുതായി കൊത്തി അരിഞ്ഞത് )

പച്ചമുളക് – 6 (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

മുട്ട – 3 എണ്ണം

Also Read : ഒരുമിനിട്ടിൽ ഉണ്ടാക്കാം ഈസി ഓട്സ് ദോശ

എണ്ണ – 2 ടേബിള്‍സ്പൂണ്‍

അരി – ഒരു ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 3

കറി വേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറുക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറുക്കുക.

അരി ചുമന്നു തുടങ്ങുമ്പോള്‍ , സവാള , പച്ചമുളക്, ഇവ ചേര്‍ക്കുക.

സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക.

ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച് പാവയ്ക്കാ വേവാന്‍ അനുവദിക്കുക.

ഇടക്ക് അടപ്പ് മാറ്റി തിരുമ്മിയ തേങ്ങ കൂടി ചേര്‍ക്കുക.

ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക.

ഇതിലേക്ക് മുട്ട ചിക്കിയത് ചേര്‍ക്കുക. തുടര്‍ന്ന് കറി വേപ്പിലയും ചേര്‍ത്ത് തീ അണക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News