സിംപിളായി വീട്ടിലുണ്ടാക്കാം എരിവും മധുരവും നിറഞ്ഞ നാടന്‍ ചുക്ക് കാപ്പി

സിംപിളായി വീട്ടിലുണ്ടാക്കാം എരിവും മധുരവും നിറഞ്ഞ നാടന്‍ ചുക്ക് കാപ്പി. വളരെ സിംപിളായി നല്ല നാടന്‍ രുചിയില്‍ ചുക്ക് കാപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

വെള്ളം – രണ്ടര കപ്പ്

ചുക്ക് പൊടി – 1 സ്പൂണ്‍

കുരുമുളക് പൊടി – 1 സ്പൂണ്‍

ഏലക്ക – 2 എണ്ണം

മല്ലി – കാല്‍ സ്പൂണ്‍

ജീരകം – അര സ്പൂണ്‍

കാപ്പിപ്പൊടി – ഒരു സ്പൂണ്‍

തുളസിയില – 4 എണ്ണം

ശര്‍ക്കര – 100 ഗ്രാം

തയാറാക്കുന്ന വിധം

വെള്ളത്തില്‍ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേര്‍ത്തു നല്ലതു പോലെ തിളപ്പിക്കുക.

അതിന് ശേഷം കരിപ്പെട്ടി (ശര്‍ക്കര), കാപ്പിപ്പൊടി എന്നിവ ചേര്‍ത്തു നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News