ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി മുട്ടക്കറി വീട്ടില്‍ തയ്യാറാക്കാം

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി മുട്ടക്കറി വീട്ടില്‍ തയ്യാറാക്കാം. വെറും പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ രുചിയില്‍ മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

പുഴുങ്ങിയ മുട്ട -നാലെണ്ണം

സവാള അരിഞ്ഞത് -ഒന്ന്

വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍

ഇഞ്ചി പേസ്റ്റ് – അര ടീസ്പൂണ്‍

കുരുമുളക് – കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍

ജീരകപ്പൊടി – ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി, മുളകുപൊടി – അര ടീസ്പൂണ്‍

തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്

വെള്ളം – ഒന്നേകാല്‍ കപ്പ്

വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍

ഉപ്പ്, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പകുതിയായി മുറിച്ച് മാറ്റിവെക്കുക.

ഒരു ചട്ടിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അതില്‍ സവാള ചേര്‍ത്ത് വഴറ്റുക.

അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മറ്റ് മസാലകളും ചേര്‍ക്കുക.

തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക.

വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ഉപ്പും വിനാഗിരിയും ചേര്‍ക്കുക.

അതിലേക്ക് മുട്ട ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിക്കുക. മല്ലിയില ചേര്‍ത്ത് വിളമ്പുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News