അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും പത്ത് മിനുട്ടിനുള്ളില്‍ ഉണ്ടാക്കാം കിടിലന്‍ കിണ്ണത്തപ്പം

അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും പത്ത് മിനുട്ടിനുള്ളില്‍ ഉണ്ടാക്കാം കിടിലന്‍ കിണ്ണത്തപ്പം. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായി കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍:

വറുത്ത അരിപ്പൊടി – 1 കപ്പ്

ചൂട് പാല്‍ – 2 കപ്പ്

ചൂട് വെള്ളം – ½ കപ്പ്

പഞ്ചസാര – ¾ കപ്പ്

ഏലയ്ക്കാപ്പൊടി – ½ ടീസ്പൂണ്‍

ഉപ്പ് – ¼ ടീസ്പൂണ്‍

ജീരകം – വിതറുന്നതിന്

തയാറാക്കുന്ന വിധം

അരിപ്പൊടി ഒന്നു രണ്ടു മിനിറ്റ് വറുത്തെടുക്കാം.

അത് തണുത്താല്‍ ചൂട് പാലും വെള്ളവും ഒഴിച്ച് യോജിപ്പിച്ചെടുക്കുക.

ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.

ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂര്‍ മാറ്റിവയ്ക്കാം.

കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തില്‍ വെളിച്ചെണ്ണ തടവുക

മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിക്കുക

അതിന്റെ മുകളില്‍ ജീരകം വിതറി ആവിയില്‍ വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News