നമുക്ക് കടകളില്‍ നിന്നും ലഭിക്കുന്ന പാല്‍ ശുദ്ധമാണോ അതോ മായം കലര്‍ന്നതാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. ചില സമയങ്ങളില്‍ പാല്‍ ചൂടാക്കുമ്പോള്‍ കേടായ പാല്‍ പിരിഞ്ഞുപോകാറുണ്ട്. എന്നാല്‍ മായം ചേര്‍ന്ന എല്ലാ പാലും അത്തരത്തില്‍ സംഭവിക്കാറില്ല. ചില പാടലുകള്‍ കുടിക്കുമ്പോള്‍ രുചി വ്യത്യാസം ഉണ്ടാകുകയാണെങ്കില്‍ പാലില്‍ മായം ചേര്‍ന്നിട്ടുണ്ടെന്നും ഉറപ്പിക്കാം.
Also Read :സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല
എന്നാല്‍ ഇനി അത്തരത്തിലുള്ള പരീക്ഷണം ഒന്നുംതന്നെ വേണ്ട. നമുക്ക് ലഭിക്കുന്ന പാലില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ചില എലുപ്പവഴികളുണ്ട്. വെള്ളവും യൂറിയയുമാണ് സാധാരണ പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍. പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ആദ്യം മിനുസമുള്ള പ്രതലത്തില്‍ ഒരുതുള്ളി പാല്‍ ഒഴിക്കുക.
ശുദ്ധമായ പാലാണെങ്കില്‍ പാല്‍ത്തുള്ളി അനങ്ങാതെ നില്‍ക്കും. ഒഴുകിയാല്‍ത്തന്നെ സാവധാനം ഒഴുകി വെള്ളനിറത്തിലുള്ള പാടുണ്ടാകും. വെള്ളംചേര്‍ന്ന പാലാണെങ്കില്‍ പാടവശേഷിക്കാതെ ഒഴുകിപ്പരക്കും. പാലും വെള്ളവും സമാസമം എടുത്ത് ഒരു കുപ്പിയിലാക്കിയ ശേഷം നല്ലതുപോലെ കുലുക്കുക. ഡിറ്റര്‍ജെന്റ് ചേര്‍ന്ന പാലാണ് അതെങ്കില്‍ കാര്യമായ അളവില്‍ പത വരും. അല്ലാത്ത പക്ഷം എത്ര കുലുക്കിയാലും മുകളിലായി ചെറിയൊരു പതയേ കാണൂ.
Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി
മറ്റൊരു വിദ്യ പാല്‍ വിരലുകളിലാക്കി അല്‍പസമയത്തേക്ക് വിരലുകള്‍ പരസ്പരം ഒന്ന് ഉരച്ചുനോക്കുക. ഈ സമയത്ത് സോപ്പ് കയ്യിലാക്കിയത് പോലെ തോന്നുന്നപക്ഷം പാല്‍ ശുദ്ധമല്ലെന്ന് മനസിലാക്കാം. അതുപോലെ തിളപ്പിക്കുമ്പോള്‍ പെട്ടെന്ന് തന്നെ മഞ്ഞ നിറം കാണുകയാണെങ്കിലും ചെറിയൊരു കയ്പ് രുചി തോന്നിയാലും പാല്‍ മായം കലര്‍ന്നതാണെന്ന് മനസിലാക്കാം.
ഒരു ടെസ്റ്റ്യൂബില്‍ അഞ്ചു മില്ലി പാലെടുത്ത് രണ്ടുതുള്ളി ബ്രോമോതൈമോള്‍ ബ്‌ളൂ ലായനി ഒഴിക്കുക. പത്തുമിനിറ്റുകഴിഞ്ഞ് നീലനിറം വ്യാപിച്ചാല്‍ സംശയിക്കേണ്ട അത് യൂറിയ കലര്‍ന്ന പാല്‍തന്നെ. പാലില്‍ നൂറ് (സ്റ്റാര്‍ച്ച്) ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ പാലിലേക്ക് ഏതാനും തുള്ളി അയോഡിന്‍ ടിങ്ചറോ അയോഡിന്‍ ദ്രാവകമോ ഇറ്റിച്ചാല്‍ മതി. അപ്പോഴേക്ക് പാലില്‍ നീല നിറത്തിലുള്ള വ്യത്യാസം വരികയാണങ്കില്‍ പാലില്‍ നൂറ് കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here