ഇറച്ചി വേഗത്തിൽ വേവിച്ചെടുക്കാം; ഈ രീതി പരീക്ഷിച്ച് നോക്കൂ

വളരെയധികം സമയമെടുത്ത് പാകം ചെയ്യേണ്ടതാണ് മാംസ വിഭവങ്ങൾ. എന്നാൽ ഇനിപ്പറയുന്ന രീതികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. വളരെ എളുപ്പത്തിൽ ഇറച്ചി പാകം ചെയ്തെടുക്കാം. ഇറച്ചി കറിവെയ്ക്കുമ്പോൾ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് നല്ലത്. ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.

ALSO READ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

കൂടാതെ കറി വേഗത്തില്‍ തയ്യാറാക്കി എടുക്കാനും ഇത് ഉപകരിക്കും. ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയുടെ സ്വാദ് വർദ്ധിപ്പിക്കും. വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല പുരട്ടി വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.

ALSO READ: കണ്ണൂര്‍ കതിരൂര്‍ മൂഴിവയലില്‍ സ്‌ഫോടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News