സാമ്പാര്‍ പെട്ടന്ന് കേടുവരാതെ ഇരിക്കണോ ? ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കൂ…

സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല കിടിലന്‍ രുചിയില്‍ സാമ്പാറുണ്ടെങ്കില്‍ ചോറും ചപ്പാത്തിയും കഴിക്കാന്‍ നമുക്ക് മറ്റൊരു കറിയുടേയും ആവശ്യമില്ല. എന്നാല്‍ ചിലപ്പോള്‍ നമ്മളുണ്ടാക്കുന്ന സാമ്പാര്‍ പെട്ടന്ന് കേടുവരാറുണ്ട്.

എന്നാല്‍ ഇനി അതോര്‍ത്ത് ടെന്‍ഷനടിക്കേണ്ട, സാമ്പാര്‍ പെട്ടന്ന് കേടാകാതിരിക്കാന്‍ ഇതാ ഒരു എളുപ്പവഴി. സാമ്പാറുണ്ടാക്കാന്‍ തുവരപ്പരിപ്പു വേവിക്കുമ്പോള്‍ അല്‍പം ഉലുവ കൂടി ചേര്‍ത്താല്‍ സാമ്പാര്‍ പെട്ടെന്ന് കേടാകില്ല.

ചേരുവകള്‍

തുവരപ്പരിപ്പ് – 1 കപ്പ്

പച്ചമുളക് – 3 എണ്ണം

ചുവന്നുള്ളി – 100 ഗ്രാം

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

മുരിങ്ങയ്ക്ക – 5 കഷ്ണങ്ങള്‍

ഉരുളക്കിഴങ്ങ് – 250 ഗ്രാം (കഷണങ്ങളാക്കിയത്)

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

കത്തിരിക്ക – മൂന്നെണ്ണം (കഷണങ്ങളാക്കിയത്)

വെള്ളരിക്ക -1/4 കപ്പ് (കഷണങ്ങളാക്കിയത്)

വെണ്ടയ്ക്ക – 50 ഗ്രാം

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

ഉലുവപ്പൊടി – 1 ടീസ്പൂണ്‍

പെരുംങ്കായം

വാളന്‍ പുളി – ഒരു ചെറുനാരങ്ങാവലിപ്പം

കടുക്,വറ്റല്‍ മുളക് – താളിക്കാന്‍

കറിവേപ്പില

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം

പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും കുറച്ച് ഉലുവയും ചേര്‍ത്ത് വേവിക്കുക.

പിന്നീട് പച്ചക്കറികളരിഞ്ഞത് വേവിച്ച് പകുതിയാകുമ്പോള്‍ മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് , ഉലുവ എന്നിവ ചേര്‍ക്കുക.

പെരുംങ്കായം ചെറുചൂടു വെള്ളത്തില്‍ അലിയിച്ച് ചേര്‍ക്കുക

Also Read : പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം

വെന്തു കഴിയുമ്പോള്‍ പരിപ്പ് ചേര്‍ത്ത് ഒന്നു കൂടി തിളപ്പിയ്ക്കുക.

തിള വരുന്നതിന് മുന്‍പ് വാളന്‍പുളി പിഴിഞ്ഞത് കൂടി ചേര്‍ക്കുക.

തക്കാളി ഇഷ്ടമാണെങ്കില്‍ ചീനച്ചിട്ടിയിലിട്ട് വാട്ടിയശേഷം ചേര്‍ക്കുക.

കടുക് തിളപ്പിച്ചൊഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News