എന്ത് പറഞ്ഞാലും പെട്ടന്ന് ഫീലാകുന്ന ചങ്ക് നമ്മുടെയൊക്കെ കൂട്ടത്തിലുണ്ടാകും. എന്ത് പറഞ്ഞാലും എന്ത് ചെയ്താലും അവര്‍ക്ക് അത് പെട്ടന്ന് ഫീലാവുകയും പെട്ടന്ന് അവര്‍ ദേഷ്യപ്പെട്ടും വിഷമിച്ചുമൊക്കെ പെരുമാറുകയും ചെയ്യാറുണ്ട്. എന്നാല്‍ അത്തരം സ്വഭാവം ഉള്ളവരോട് പെരുമാറുമ്പോള്‍ നമ്മള്‍ ഒരു മുന്‍കരുതലെടുക്കുന്നത് നല്ലതാണ്.
അല്ലെങ്കില്‍ അത്തരം കൂട്ടുകാര്‍ നമ്മുടെ കൂട്ട് വിട്ടുപോകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ളവരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മള്‍ തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ വരെ അവരെ മാനസികമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
Also Read : ത്രിതല വാഴ സംരക്ഷണം എങ്ങനെ ?
അവരോട് സംസാരിക്കുമ്പോഴെല്ലാം നമ്മുടെ മനസില്‍ ഇത്തരം കാര്യം ഓര്‍മയിലുണ്ടാകണം. ഈ ഒരു മുന്‍കരുതലോടെ വേണം അവരോട് സംസാരിക്കാന്‍. ഇനി നമ്മുടെ വാക്കുകള്‍ കൊണ്ട് അവര്‍ക്ക് വിഷമം ഉണ്ടായാല്‍ അത് പരിഹരിക്കേണ്ടതും ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മുടെ കടമയാണ്.
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് ഫീലായാല്‍ നമ്മുടെ ഭാഗം അവരെ പറഞ്ഞുമനസിലാക്കുക. കൂടാതെ അവരെ ചേര്‍ത്തുനിര്‍ത്തുകയും വേണം. ഇത്തരം സ്വഭാവമുണ്ടെങ്കിലും എന്ത് പറഞ്ഞാലും പെട്ടന്ന് ഫീലാകുന്ന സുഹൃത്തുക്കള്‍ നിഷ്‌കളങ്കമായ മനസിന് ഉടമകളാകും. അതിനാല്‍ത്തന്നെ എപ്പോഴും അവരെ ചേര്‍ത്തുനിര്‍ത്തുക തന്നെ വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here