നമുക്ക് എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് കൂര്‍ക്ക. എന്നാല്‍ കൂര്‍ക്കയുടെ തൊലി കളയുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ പലരും കൂര്‍ക്ക വാങ്ങാറില്ല എന്നതാണ് സത്യാവസ്ഥ.
കൂര്‍ക്കയുടെ തൊലി കളയുമ്പോള്‍ കൈ നിറയെ കറയാകുമല്ലോ എന്നോര്‍ത്തും പലരും കൂര്‍ക്ക വാങ്ങാറില്ല. എന്നാല്‍ കൂര്‍ക്കയുടെ തൊലി കളയാന്‍ ഉള്ള ഒരു എളുപ്പ വഴിയാണ് ഇനി പറയാന്‍ പോകുന്നത്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. കൂര്‍ക്ക ഉപയോഗിച്ച് ശരീരത്തിലെ അണുബാധയെ എല്ലാം ഇല്ലാതാക്കാം.
കൊളസ്ട്രോള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കൂര്‍ക്ക. ഇത് വേവിച്ച് ഉപ്പിട്ട് കഴിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
Also Read : http://ഉച്ചയ്ക്ക് വെച്ച ചോറ് ബാക്കിവന്നോ? ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ ചപ്പാത്തി
എളുപ്പത്തില്‍ കൂര്‍ക്കയുടെ തൊലി കളയുന്നത് എങ്ങനെയെന്ന് നോക്കാം
കൂര്‍ക്ക നന്നായി മണ്ണ് ഒട്ടുമില്ലാതെ വൃത്തിയായി കഴുകിയെടുക്കുക.
ശേഷം കുക്കറില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരുവിസിലടിപ്പിച്ച് വേവിക്കാം.
തണുത്തതിന് ശേഷം കൈകൊണ്ട് അമര്‍ത്തിയാല്‍ കൂര്‍ക്കയുടെ തൊലി എളുപ്പത്തില്‍ കളയാം.
Also Read : http://അരിപ്പൊടിയും പാലുമുണ്ടോ ? ഞൊടിയിടയില്‍ ഒരു കിടിലന്‍ സ്‌നാക്‌സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here