രാത്രിയില്‍ നല്ല സുഖമായി ഉറങ്ങണോ? ഉറങ്ങുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്തുനോക്കൂ

രാത്രിയില്‍ സുഖമായി ഉറങ്ങുക എന്ന് പറയുന്നത് പലരുടേയും ഒരു സ്വപ്‌നമാണ്. എന്നാല്‍ സ്വസ്ഥമായി പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.

ഉറക്കം നഷ്ടപ്പെട്ടാല്‍ പല തരത്തിലുളള രോഗങ്ങള്‍ക്കും സാധ്യതയുമുണ്ട്. ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണ്. അതുപോലെ തന്നെ മറ്റ് മാനസിക പ്രശ്നങ്ങളും ഉറക്ക കുറവിന് കാരണമാകും.

ഇപ്പോഴത്തെ ജീവിത ശൈലികൊണ്ടും ഉറക്കം നഷ്ടപ്പെടാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

കഴിക്കുന്ന ഭക്ഷണത്തില്‍ തൈര്, മീന്‍, മുട്ട, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കത്തെ സഹായിക്കും.

പഴവര്‍ഗങ്ങള്‍ രാത്രി കഴിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്.

ബദാം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉത്കണ്ഠ കുറയ്ക്കാനും സുഖമായി ഉറങ്ങാനും ബദാം നിങ്ങളെ സഹായിക്കും.

രാത്രി രണ്ട് ടീസ്പ്പൂണ്‍ തേന്‍ കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

വിറ്റാമിന്‍, മിനറലുകള്‍, അമിനോ ആസിഡ് തുടങ്ങിയ ധാരാളം അടങ്ങിയതാണ് ഓട്സ്. ഓട്സ് രാത്രി കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here