പല്ലിന്റെ വെളുത്ത നിറം വീണ്ടെടുക്കണോ? പഴത്തൊലിയും കാരറ്റും ഇങ്ങനെ ഉപയോഗിച്ച് നോക്കു!

പല്ലിലെ മഞ്ഞ നിറം നിരവധിപേർ നേരിടുന്ന പ്രശ്നമാണ്. പല്ലിന്റെ നിറം മാറുന്നത് പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല്ലുകളുടെ നിറം മാറുന്നതിന് വീട്ടിൽ പരീക്ഷിക്കാവുന്ന പ്രതിവിധിയെന്താണെന്നും നോക്കാം…

കാരറ്റ്

പല്ലുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ കാരറ്റ് സഹായിക്കും. കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞതിന് ശേഷം അരച്ച് അതിന്റെ നീരെടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

ഉപ്പ്

ഉപ്പ് പല്ലിന്റെ മഞ്ഞനിറം മാറ്റുന്നതിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ഉപ്പ് ടൂത്ത് പേസ്റ്റിനൊപ്പവും ഉപയോഗിക്കാം.

Also read:നേരത്തെ ഉണരുന്നതോ വൈകി ഉണരുന്നതോ നല്ലത്? പഠനങ്ങൾ പറയുന്നതിതാണ്…

പഴത്തൊലി

പഴത്തൊലി ഉപയോഗിച്ച് പല്ലുകളിൽ നന്നായി ഉരസുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലി പല്ലുകളിൽ ഉരസുന്നതും നല്ലതാണ്.

മഞ്ഞൾ പൊടി

മഞ്ഞൾ പൊടിയിൽ ഉപ്പും നാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം പല്ലു തേക്കാം. ദിവസവും രണ്ട് നേരം ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുന്നത് ഫലപ്രദമാണ്.

Also read:അമിതമായാൽ ‘ജലവും’ വിഷം; നിങ്ങൾ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തുളസിയില

പല്ലിലെ മഞ്ഞക്കറ കളയാൻ സഹായിക്കുന്ന മികച്ച മാർഗമാണ് തുളസിയില. തുളസിയില കഴുകി ഉണക്കിയതിന് ശേഷം പൊടിക്കുക. ഈ പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. തുളസിയില പൊടിച്ചതിൽ കടുകെണ്ണ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News