അമ്പോ…ഇജ്ജാതി വൃത്തിയോ! ജപ്പാൻ തെരുവിലൂടെ വെള്ള സോക്സണിഞ്ഞുനടന്ന് ഇന്ത്യൻ യുവതി, പിന്നീട് അമ്പരപ്പ്

SIMRAN JAIN

വിദേശ രാജ്യങ്ങളിലെ വൃത്തിയെപ്പറ്റി നാം എപ്പോഴും പറയാറുണ്ട്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലേത്. വമ്പൻ ജനത്തിരക്കുള്ള സ്ഥലമായിട്ടും അവിടെ ഒരു മിഠായി കവർ പോലും കാണാനില്ലല്ലോ, അവിടെയൊക്കെ നല്ല കണ്ണാടി പോലെ തിളങ്ങുന്നത് കണ്ടോ എന്നൊക്കെ നാം അതിശയത്തോടെ പറയാറുണ്ട്. ഇങ്ങനെ പലരും പറയുന്നത് കേട്ട് വിദേശ നഗരത്തിലെ വൃത്തിയൊന്ന് പരിശോധിക്കാൻ ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സിമ്രാൻ ബലർ ജെയ്ൻ ഒന്ന് ശ്രമിച്ചു.ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരിക്കുന്നത്.

നഗരത്തിലെ വൃത്തി പരിശോധിക്കാൻ സിമ്രാൻ തിരഞ്ഞെടുത്തത് വഴിയാണ് വിചിത്രം. ഒരു വെള്ള സോക്സ് അണിഞ്ഞ് നഗരത്തിലൂടെ ഒന്ന് നടന്ന് നോക്കാമെന്നായിരുന്നു യുവതിയുടെ ആശയം. അതങ്ങ് നടത്തുകയും ചെയ്തു.സീബ്രാ ക്രോസ്, ഫുട്പാത്ത് തുടങ്ങി നഗരത്തിന്റെ നാനാഭാഗങ്ങളിലൂടെ സിമ്രാൻ നടന്നു. ഒടുവിൽ സോക്സിന്റെ താഴ്ഭാഗം പരിശോധിച്ചപ്പോൾ സിമ്രാനും ഞെട്ടി, ഒപ്പം വീഡിയോ കണ്ടവരും.

ഒരു അംശം പോലും അഴുക്ക് സോക്സിന്റെ താഴ്ഭാഗത്ത് ഇല്ലല്ലോ എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. എങ്ങനെ നഗരത്തിൽ ഇത്രയധികം വൃത്തി നിലനിർത്തുന്നു എന്നതാണ് പലരുടെയും ചോദ്യം. കണ്ണാടി പോലെ നഗരങ്ങൾ തിളങ്ങുന്നു എന്ന് പറയുന്നത് വെറുതെ അല്ല എന്നാണ് മറ്റ് ചിലരുടെ കമന്റ്. ജപ്പാൻ വരെ ഒന്ന് പോകണം എന്ന് കമന്റ് ചെയ്തവരും നിരവധി ഉണ്ട്. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News