പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം നടത്തിയ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസുഖം കാരണം ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു സൂര്യകുമാർ അറിയിച്ചു. വ്യാജ വീഡിയോ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് സിന്ധു സൂര്യകുമാർ അസൗകര്യം അറിയിച്ചത്.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിജിയണൽ എഡിറ്റർ ഷാജഹാനെ അന്വേഷണസംഘം ചൊവ്വാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു.വീഡിയോ ചിത്രികരിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. കേസ് എടുത്ത ശേഷം പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ല. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here